രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളിലും വിള്ളലുണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി.

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളിലും വിള്ളലുണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി. ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ബിഹാറിലെ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ പ്രചാരണം തുടരവേ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിനെച്ചൊല്ലി എസ്പിയില്‍ നേരത്തെ ഭിന്നതയുണ്ട്. യുപി സ്വദേശിയായതിനാല്‍ രാംനാഥ് കോവിന്ദിനെ പിന്തുണക്കണമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ മുലായം സിംഗ് യാദവ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സുമായി സഖ്യമുള്ളതിനാല്‍ മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഇതിനെതിരാണ്. കോവിന്ദ് യുപിയുടെ മകനാണെന്നും വോട്ടുചെയ്യണമെന്നും തന്നോടൊപ്പമുള്ള എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മുലായം നിര്‍ദ്ദേശം നല്‍കി. മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവും ഈ നിലപാടിനൊപ്പമാണ്. ഏതാനും ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവ്പാല്‍ കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചയായിട്ടുണ്ട്. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചയുടന്‍ പരസ്യമായി പിന്തുണച്ച് മുലായം രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിനാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ പിന്തുണ. ഇതിനെതിരെ ഒരു വിഭാഗം നിലപാടെടുത്തിട്ടുണ്ട്. യുപി സ്വദേശിയായ കോവിന്ദിനെ പിന്തുണക്കാതിരിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയമാണ് ബിഎസ്പിക്കിപ്പോള്‍. തലസ്ഥാനമായ ലക്‌നോവില്‍നിന്ന് നിന്ന് പ്രചാരണത്തിന് തുടക്കം കുറിച്ച കോവിന്ദ് യുപി തന്റെ അമ്മയാണെന്നും പറഞ്ഞിരുന്നു. എസ്പിക്ക് 54 എംഎല്‍എമാര്‍, ബിഎസ്പിക്ക് 19. എംപിമാരുടെ എണ്ണം എസ്പിക്ക് 23, ബിഎസ്പിക്ക് ആറ്.

ബിഹാറിലെ ആറോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമെന്ന് തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നു. കൂടുതല്‍ ക്രോസ് വോട്ടിംഗ് നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു കോവിന്ദിനൊപ്പമാണ്. വോട്ടു ചോരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് സഖ്യക്ഷിയായ ആര്‍ജെഡി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാകില്ല. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ടുചെയ്യാം.

പ്രതിപക്ഷത്ത് നേരത്തെ തന്നെ ഭിന്നതയുണ്ട്. നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ കോവിന്ദിനൊപ്പമാണ്. ഇതിന് പുറമെ വീണ്ടും വോട്ടു ചോര്‍ച്ചയുണ്ടാകുന്നത് കനത്ത തിരിച്ചടിയാകും. പ്രചാരണ രംഗത്തുള്ള കോവിന്ദ് കഴിഞ്ഞ ദിവസം തമിഴ്‌നാടും പുതുച്ചേരിയും സന്ദര്‍ശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, എഐഎഡിഎംകെ പനീര്‍ശെല്‍വം വിഭാഗം, പുതുച്ചേരി നിയമസഭാംഗങ്ങള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *