സം​സ്ഥാ​ന​ത്തെ ഏഴ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു.

ന്യൂ​ഡ​ൽ​ഹി: കോ​ഴ ആ​രോ​പ​ണം നേ​രി​ടു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഏഴ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ച മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, വ​ർ​ക്ക​ല എ​സ്.​ആ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജ്, തൊ​ടു​പു​ഴ അ​ൽ​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​ത്ത​നം​തി​ട്ട മൗ​ണ്ട് സീ​യോ​ൻ, വ​യ​നാ​ട് ഡി​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഇ​ടു​ക്കി പൈ​നാ​വ് ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. പാ​ല​ക്കാ​ട്, എ​സ്.​ആ​ർ, അ​ൽ​അ​സ​ർ, ഡി​എം വ​യ​നാ​ട് എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജുകളിൽ 201718, 201819 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്ത​രു​തെ​ന്നും മൗ​ണ്ട് സീ​യോ​ൻ, ഇ​ടു​ക്കി, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ 201718 വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നും എം​സി​ഐ​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ അം​ഗീ​കാ​ര​ത്തി​നാ​യി ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് കോ​ഴ ന​ൽ​കി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വ​ർ​ക്ക​ല എ​സ്.ആ​ർ. കോ​ള​ജ്, ചെ​ർ​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ ന​ട​പ​ടി​യാ​ണ് അ​ടു​ത്തി​ടെ വി​വാ​ദ​ത്തി​ലാ​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നു ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ ന​ട​പ​ടി സു​പ്രീംകോ​ട​തി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 69 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കെ​തി​രേ​യും മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *