ക​ർ​ഷ​ക സ​മ​ര​ക്കാ​ർ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി; പോ​ലീ​സ് വൃ​ദ്ധ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ന്നാ​രോ​പി​ച്ച് വൃ​ദ്ധ​യെ പോ​ലീ​സ് മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി. ഭോ​പ്പാ​ലി​ലെ പാ​ണ്ഡ ക​ലാ​നി​ലാ​യി​രു​ന്നു സം​ഭ​വം. 80 വ​യ​സു​ള്ള ക​മ​ലാ​ഭാ​യി​ക്കു നേ​രെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. മ​ർ​ദ​ന​ത്തി​ൽ ഇ​വ​രു​ടെ കൈ ​ഒ​ടി​ഞ്ഞു. 100 വ​യ​സു​ള്ള ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റു. മ​ക​നെ​യും നാ​ല് പേ​ര​കു​ട്ടി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​റ​യു​ന്നു.

മ​ണ്ഡ​സോ​റി​ൽ‌ ന​ട​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ചി​ത​റി​യോ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ക​മ​ലാ​ഭാ​യി​യു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​കൂ​ടി ഓ​ടി​പ്പോ​യ​ത്. ഇ​വ​രെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സ് ക​മ​ലാ​ഭാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ട്ര​ക്കു​ക​ൾ​ക്ക് തീ​യി​ടാ​ൻ പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *