മദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളി.

ന്യൂദല്‍ഹി: ബാംഗളൂര്‍ സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ സുരക്ഷാ ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളി. കര്‍ണാടകയുടെ കസ്റ്റഡിയിലുള്ള മദനിക്ക് കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ നല്‍കണം. ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ ആവലാതിപ്പെടേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മദനിയെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിവരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാലിത് സുപ്രീംകോടതി തള്ളുകയായിരുന്നു. അതേസമയം കര്‍ണാടക സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. സുരക്ഷാ ചെലവായി ഭീമമായ തുക കാണിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

ഉദ്യോഗസ്ഥരുടെ ടി.എയും ഡി.എയും മാത്രമേ ചെലവില്‍ ഉള്‍പ്പെടുത്താവൂ. ഇത് എത്രയെന്ന് വെള്ളിയാഴ്ച അറിയിക്കണം. കോടതി ഉത്തരവ് കര്‍ണാടകം ഗൌരവമായി കണ്ടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. പോലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കുമായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.

മദനിയുടെ യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാക്കുന്നതിനായി പിഡിപി സംസ്ഥാന നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വര്‍ക്കല രാജും കൊട്ടാരക്കര സാബുവും സെക്രേട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പിഡിപി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്ന് കേരളം അറിയിച്ചത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *