അനധികൃത ഭൂമിയിടപാട് കേസിൽ ലാലു കുടുംബത്തിന് വൻ തിരിച്ചടി.

ന്യൂദൽഹി: അനധികൃത ഭൂമിയിടപാട് കേസിൽ ലാലു കുടുംബത്തിന് വൻ തിരിച്ചടി. ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദിന്റെ മക്കളായ തേജസ്വി യാദവ്, മിസ ഭാരതി അവരുടെ ഭർത്താവ് ഷൈലേഷ് കുമാർ എന്നിവർക്കെതിരെ ഇങ്കം ടാക്സ് വിഭാഗം(ഐടി) ക്രിമിനൽ കുറ്റം ചുമത്തുമെന്ന് റിപ്പോർട്ടുകൾ.

ഇവർക്കെതിരെയുള്ള നാല് കേസുകളിലാണ് ഇങ്കംടാക്സ് അധികൃതർ നടപടി സ്വീകരിക്കാൻ പോകുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ദൽഹിയിലും പാട്നയിലും രണ്ട് കേസുകളാണ് നിലനിൽക്കുന്നത്. ഇവരോട് മൂന്ന് ദിവസത്തിനുള്ളിൽ ഐടി അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ ലാലു പ്രസാദ് യാദവ് ഭാര്യ റാബ്‌റി, മക്കൾ മറ്റ് ബന്ധുജനങ്ങൾ എന്നിവരുടെ പക്കലുണ്ടായിരുന്ന പന്ത്രണ്ടോളം പ്ലോട്ടുകൾ ഐടി വിഭാഗം പിടിച്ചെടുത്തിരുന്നു. 9 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വച്ചതിന് ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസും അയച്ചിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *