കുൽഭൂഷന്‍റെ വധശിക്ഷ: സ്റ്റേ ലംഘിക്കരുതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്


ന്യൂ​ഡ​ൽ​ഹി: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ നി​ർ​ദേ​ശം ലം​ഘി​ക്ക​രു​തെ​ന്നു പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പ്. വ​ധശി​ക്ഷ സ്റ്റേ ​ചെ​യ്ത​തി​നു ശേ​ഷ​വും കു​ൽ​ഭൂ​ഷ​ണ്‍ ജാദവ് എ​വി​ടെ​യാ​ണു​ള്ള​തെ​ന്നോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ചോ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജാ​ദ​വി​നു പാ​ക്കി​സ്ഥാ​നി​ലെ പ​ട്ടാ​ള​ക്കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ അ​ന്താ​രാ​ഷ്‌​ട്ര​കോ​ട​തി കേ​സി​ൽ തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ൾ​ക്കും. പാ​ക്കി​സ്ഥാ​നി​ൽ ജാ​ദ​വി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് മോ​ച​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യ​തെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​ൻ അ​ന്യാ​യ​മാ​യി ത​ട​വി​ൽ വെ​ച്ച ജാ​ദ​വി​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​ക്കു മു​ന്നി​ൽ വി​ഷ​യം എ​ത്തി​ച്ച​ത്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ​യാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി ജാ​ദ​വി​ന്‍റെ കേ​സി​ൽ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത്. വ​ധ​ശി​ക്ഷ താ​ത്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത ഉ​ത്ത​ര​വ് ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര​കോ​ട​തി പാ​ക്കി​സ്ഥാ​നു കൈ​മാ​റി​യി​ട്ടു​ണ്ട്. കു​ൽ​ഭൂ​ഷ​നെ​തി​രാ​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി പ്ര​സി​ഡ​ന്‍റ് റോ​ണി ഏ​ബ്ര​ഹാ​മാ​ണു പാ​ക് സ​ർ​ക്കാ​രി​നു ക​ത്ത​യ​ച്ച​ത്.

പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി വി​യ​ന്ന ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വാ​ദം.
ജാ​ദ​വി​നെ കാ​ണു​ന്ന​തി​നു​ള്ള ന​യ​ത​ന്ത്ര അ​നു​മ​തി​ക്കാ​യി ഇ​ന്ത്യ 16 ത​വ​ണ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പാ​ക്കി​സ്ഥാ​ൻ ഈ ​ആ​വ​ശ്യ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​ല്ല.

ചാ​ര​വൃ​ത്തി ആ​രോ​പി​ച്ചു പാ​ക്കി​സ്ഥാ​നി​ലെ പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​പേ​ക്ഷ​ക​ളും പാ​ക്കി​സ്ഥാ​ൻ പ​രി​ഗ​ണി​ച്ചി​ല്ല. ജാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ വീസ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സി​നു ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27നു ​ക​ത്തെ​ഴു​തി​യി​രു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു. കു​ൽ​ഭൂ​ഷ​ണ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ പ​റ്റി​യോ അ​ദ്ദേ​ഹം എ​വി​ടെ​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചോ പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ വി​വ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​പ​ടി.

വ​ധ​ശി​ക്ഷ വി​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രേ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​ന് പാ​ക്കി​സ്ഥാ​നി​ൽനി​ന്നു ജാ​ദ​വി​ന് അ​ഭി​ഭാ​ഷ​ക സ​ഹാ​യം ല​ഭ്യ​മാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​ന്ത്യ അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജാ​ദ​വി​ന് സ​ഹാ​യം ന​ൽ​കാ​തി​രി​ക്കാ​ൻ ലാ​ഹോ​ർ ബാ​ർ അ​സോ​സി​യേ​ഷ​നു മേ​ൽ പാ​ക്കി​സ്ഥാ​ൻ പ​ട്ടാ​ള​ത്തി​ന്‍റെ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ഏ​തെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ൻ ജാ​ദ​വി​നു വേ​ണ്ടി ഹാ​ജ​രാ​യാ​ൽ അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് അം​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.

പാ​ക്കി​സ്ഥാ​ൻ സു​പ്രീംകോ​ട​തി​യി​ൽനി​ന്നു ജാ​ദ​വി​ന് അ​നു​കൂ​ല​മാ​യ വി​ധി സ​ന്പാ​ദി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന നി​യ​മോപദേ​ശ​മാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ക് സൈ​ന്യം എ​ല്ലാ നി​ല​യി​ലും ജാ​ദ​വി​നെ​തി​രേ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ജാ​ദ​വി​നു വ​ധ​ശി​ക്ഷ വി​ധി​ച്ച ന​ട​പ​ടി​യെ പാ​ക്കി​സ്ഥാ​ൻ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യോ​ടെ പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ഇ​ന്ത്യ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ് ആ​രോ​പി​ച്ചു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *