അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ.

അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യു​ടെ വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ.

ഇ​സ്‌​ലാ​മാ​ബാ​ദ്: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ, അ​ന്തി​മ വി​ധി​വ​രെ റ​ദ്ദാ​ക്കി​യ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണെ​ന്നും ഇ​ത് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രി​ല്ലെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യ​ഥാ​ർ​ഥ മു​ഖം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ജാ​ദ​വി​ന്‍റെ കേ​സ് രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​തി​ലൂ​ടെ ഇ​ന്ത്യ ന​ട​ത്തു​ന്ന​തെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ന​ഫീ​സ് സ​ഖ​റി​യ പ​റ​ഞ്ഞു.

ദേ​ശീ​യ ചാ​ന​ലി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ മു​ഖം ലോ​ക​ത്തി​നു മു​മ്പി​ൽ തു​റ​ന്നു​കാ​ണി​ക്കു​മെ​ന്നും ന​ഫീ​സ് സ​ഖ​റി​യ പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​വും വി​ധ്വ​സ​ക പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യെ​ന്ന് ജാ​ദ​വ് ര​ണ്ടു​ത​വ​ണ ഏ​റ്റു​പ​റ​ഞ്ഞ​താ​ണ്. വി​ധി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ ഇ​തി​ന​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. ജാ​ദ​വി​നെ​തി​രാ​യ കൂ​ടു​ത​ൽ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ കോ​ട​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ന​ഫീ​സ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ൽ നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തി​യാ​ണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ബ​ലൂ​ചി​സ്ഥാ​നി​ൽ നി​ന്നു​മാ​ണ് ജാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കാ​ര്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നി​ല്ല.

മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റാ​നി​ൽ എ​ത്തി​യ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം. 18 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ഒ​രു കേ​സി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​കു​ന്ന​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *