ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ മുന്ന് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിൽ മുന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ബന്ദിപോരയിലെ ഹാജിന്‍ മേഖലയിലായിരുന്നു ആക്രമണം. സൈന്യത്തിന്റെ വാഹനത്തിനു നേർക്കായിരുന്നു ഭീകരർ വെടിയുതിർത്തത്.

അതേ സമയം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ ഒന്നാം മരണ വാര്‍ഷികം കണക്കിലെടുത്ത് കശ്മീരില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്‍വാമ, ഷോപ്പിയാന്‍, ബാരമുള്ള ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മൊബൈല്‍ സേവനദാതാക്കളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ബാരാമുള്ളക്കും ബണ്ണിഹാളിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *