കാശ്മീരിൽ പാക്ക് സൈനികർ നടത്തിയ വെടിവയ്പിൽ പെൺകുട്ടി കൊല്ലപ്പെട്ടു.

ശ്രീനഗർ: കശ്മീരിൽ പാക്ക് സൈനികർ നടത്തിയ വെടിവയ്പിൽ പെൺകുട്ടി കൊല്ലപ്പെട്ടു. കശ്മീരിലെ രാജൗരി ജില്ലയിലെ ബലക്കോട്ട പ്രദേശത്താണ് പാക്ക് പ്രകോപനം ഉണ്ടായത്. ആറ് വയസുകാരിയായ സജിദാ ഖാഫിലിനാണ് ജീവൻ നഷ്ടപ്പെട്ടത്.

രാജൗരി ജില്ലയിലെ ബലക്കോട്ട, മജ്നാകോട്ട എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്ക് സൈനികർ വെടിയുതിർത്തത്. ഇതിനിടയിലാണ് പ്രദേശവാസിയായ സാജിദയ്ക്ക് വെടിയേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണത്തിന് കീഴടങ്ങിയിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചും പ്രത്യാക്രമണം നടത്തി.

ഈ മാസം കശ്മീരിൽ പാക്കിസ്ഥാന്റെ പക്കൽ നിന്നുമായി 20ഓളം വെടിനിർത്തൽ കരാർ ലംഘനമാണ് നടന്നത്. പാക്ക് വെടിവയ്പിൽ നാല് ഗ്രാമീണർക്കും മൂന്ന് ജവാന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. ഇതിനു പുറമെ 12 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *