വിശപ്പ് മൂത്ത് ഉടമസ്ഥന്റെ കൈവശമുണ്ടായിരുന്ന 66,000 രൂപ ആട് ആകത്താക്കി.

കാണ്‍പൂര്‍: വിശപ്പ് മൂത്ത് ഉടമസ്ഥന്റെ കൈവശമുണ്ടായിരുന്ന 66,000 രൂപ ആട് ആകത്താക്കി. ഉത്തര്‍പ്രദേശ് കനൗജ് ജില്ലയിലെ സിലുപുര്‍ ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഉടമസ്ഥനെ ആട് വെട്ടിലാക്കിയത്.

കര്‍ഷകനായ സര്‍വേഷ് കുമാര്‍പാല്‍ വീട് പണിയുന്നതിനുള്ള കട്ട വാങ്ങിക്കുന്നതിനായി വച്ചിരുന്ന പണമാണ് ആട് ഭക്ഷിച്ചത്. 2000ന്റ പുതിയ നോട്ടുകളായിരുന്നു. പണം സൂക്ഷിച്ചിരുന്ന പാന്റ് ആടിനു സമീപത്തായി വച്ചശേഷം സര്‍വേഷ് കുളിക്കാന്‍ പോയി. അതിനു പിന്നാലെയാണ് ആട് പണം മുഴുവന്‍ അകത്താക്കിയത്. ആട് പണം ഭക്ഷിക്കുന്നത് കണ്ട് ഉടമ അടുത്തെത്തിയെങ്കിലും പകുതി കീറിയ നോട്ടുകള്‍ മാത്രമാണ് തിരികെ ലഭിച്ചത്.

അതേസമയം ആടിന്റെ വയറ്റില്‍ നിന്ന് പണം പുറത്തെടുക്കുന്നതിനായി പരിസരവാസികളില്‍ നിന്ന് പല അഭിപ്രായമാണ് ഉയരുന്നത്. വെറ്ററിനറി ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ആടിനെ ഛര്‍ദ്ദിപ്പിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
എന്നാല്‍ മൃഗങ്ങള സ്വന്തം മക്കളെ പോലെ കാണുന്ന സര്‍വേഷ് മിണ്ടാപ്രാണികളെ ഉപദ്രവിക്കില്ലെന്ന ്‌നിലപാടിലാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *