ചെന്നൈ: കോടതിയിൽ കള്ളക്കേസ് നൽകിയതിന് തെന്നിന്ത്യൻ നടി കാജൽ അഗർവാളിന് പിഴശിക്ഷ. പകർപ്പവകാശം സംബന്ധിച്ച കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് നടിക്ക് മദ്രാസ് ഹൈക്കോടതി പിഴ വിധിച്ചത്.
കരാർ കാലാവധി കഴിഞ്ഞശേഷം വിവിഡി ആൻഡ് സണ്‍സ് എന്ന കന്പനി തന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇതിന് 2.5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയിൽ ഹർജി നൽകിയത്.എന്നാൽ നടി ആരോപിച്ച തരത്തിൽ കന്പനി കരാർ ലംഘനമോ പകർപ്പവകാശ ലംഘനമോ നടത്തിയിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തി.
ഇതേതുടർന്നാണ് ആരോപണ വിധേയരായ കന്പനിക്ക് കേസ് നടത്തിപ്പിനോട് അനുബന്ധിച്ചുണ്ടായ ചെലവുകൾ നൽകാൻ കോടതി ഉത്തരവിട്ടത്.
************************
വാർത്തകളും സാഹിത്യ സൃഷ്ടികളും നല്‍കേണ്ട വിലാസം
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)