ജ​സ്റ്റീ​സ് സി.​എ​സ് ക​ർ​ണ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി.

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന ജ​സ്റ്റീ​സ് സി.​എ​സ് ക​ർ​ണ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ക​ർ​ണ​ന്‍റെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്ക​ണം. കൗ​ൺ​സ​ലിം​ഗി​ന് വി​ധേ​യ​നാ​ക്കാ​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സു​പ്രീം കോ​ട​തി​യു​ടെ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഫെ​ബ്രു​വ​രി എ​ട്ടി​നു ശേ​ഷ​മു​ള്ള ക​ർ​ണ​ന്‍റെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്നും സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ർ​ണ​നെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ക്ക​ണം. പ​ശ്ചി​മ ബം​ഗാ​ൾ ഡി​ജി​പി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ന​ട​പ​ടി നേ​രി​ടു​ന്ന ജ​സ്റ്റി​സ് പി.​എ​സ്. ക​ർ​ണ​ൻ, ത​നി​ക്ക് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന ഏ​ഴ് ജ​ഡ്ജി​മാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത ക​ർ​ണ​നെ​തി​രെ സു​പ്രീം കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്‌​ജി​മാ​രെ​യും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്‌​റ്റി​സി​നെ​യും പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച​തി​നാ​ണ് ജ​സ്‌​റ്റി​സ് ക​ർ​ണ​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി സ്വ​മേ​ധ​യാ തീ​രു​മാ​നി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി, ചീ​ഫ് ജ​സ്‌​റ്റി​സ് തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള ക​ത്തു​ക​ളി​ലാ​ണ് ജ​ഡ്‌​ജി​മാ​ർ​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളു​ന്ന​യി​ച്ച​ത്.

എ​ന്നാ​ൽ ത​നി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച സു​പ്രീം​കോ​ട​തി​യി​ലെ ഏ​ഴു ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടാ​ണ് ക​ർ​ണ​ൻ തി​രി​ച്ച​ടി​ച്ച​ത്. ഇ​തും വി​വാ​ദ​മാ​യി​രു​ന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *