സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വ്.

 

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് സി.​എ​സ് ക​ർ​ണ​ന്‍റെ ‘വി​ധി’ വീ​ണ്ടും. ഇ​ത്ത​വ​ണ ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ് ഖേ​ഹ​റി​ന​ട​ക്കം സു​പ്രീം കോ​ട​തി​യി​ലെ ഏ​ഴു ജ​ഡ്ജി​മാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വാ​ണ് ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന​ത്തി​നെ​തി​രാ​യ നി​യ​മ​പ്ര​കാ​ര​മാ​ണ് ശി​ക്ഷ. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ളാ​യ​തു​കൊ​ണ്ട് ത​നി​ക്കെ​തി​രാ​യി ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ് ഖേ​ഹ​ർ‌ അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ബ​ഞ്ച് ജാ​തി​യ വി​വേ​ച​നം കാ​ട്ടി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

നീ​തി​ന്യാ​യ കോ​ട​തി​ക​ളെ ത​രം​താ​ഴ്ത്തു​ന്ന ന​ട​പ​ടി​ക​ളു​ണ്ടാ​യ​തി​നും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നും ജ​സ്റ്റീ​സ് ക​ർ​ണ​ൻ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *