ജസ്റ്റീസ് കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ്

ന്യൂഡൽഹി: കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കർണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാൻ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *