ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ ഒൗ​ദ്യോ​ഗി​ക പ​ദ​വി​യി​ൽനി​ന്നു വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സു​പ്രീംകോ​ട​തി ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ച കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ ഒൗ​ദ്യോ​ഗി​ക പ​ദ​വി​യി​ൽനി​ന്നു വി​ര​മി​ച്ചു. വി​ര​മി​ക്ക​ൽ പ്രാ​യ​മാ​യ 62 വ​യ​സ് ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഒളി വിൽ കഴിയുന്ന ജഡ്ജി വിരമിച്ചത്.

ജ​സ്റ്റീ​സ് ക​ർ​ണ​ൻ വി​ര​മി​ക്ക​ൽ ദി​ന​മാ​യ ഇ​ന്ന​ലെ​യും കോ​ട​തി​യി​ലെ​ത്തി​യി​ല്ല. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട ദി​വ​സംത​ന്നെ അ​ദ്ദേ​ഹം പ​ദ​വി​യി​ൽനി​ന്നൊ​ഴി​ഞ്ഞ​താ​ണെ​ന്ന് ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പീ​റ്റ​ർ ര​മേ​ശ് കു​മാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ സി​റ്റിം​ഗ് ജ​ഡ്ജി​യാ​യി​രി​ക്കേ ശി​ക്ഷ ഏ​റ്റു​വാ​ങ്ങി​യ ആ​ളെ​ന്ന പേ​രി​ലും വി​ര​മി​ച്ച ദി​വ​സം ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഹൈ​ക്കോ​ട​തി ജ​ഡ്ജി​യെ​ന്ന പേ​രി​ലും ജ​സ്റ്റീ​സ് ക​ർ​ണ​ൻ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

ക​ഴി​ഞ്ഞ മാ​സം 10നാ​ണ് ജ​സ്റ്റീ​സ് ക​ർ​ണ​നെ സു​പ്രീംകോ​ട​തി ആ​റ് മാ​സ​ത്തെ ജ​യി​ൽശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. സു​പ്രീംകോ​ട​തി​യി​ലെ​യും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ​യും ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ അ​ഴി​മ​തി അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​റ്റും ക​ത്ത​യ​ച്ച​തു കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *