ജെ.​​​സി. ദി​​​വാ​​​ക​​​ർ റെ​​​ഡ്ഡി​​​ക്ക് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​നക്കമ്പനികള്‍​​​ പൂ​​​ർ​​​ണ യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി (ടി​​​ഡി​​​പി) എം​​​പി ജെ.​​​സി. ദി​​​വാ​​​ക​​​ർ റെ​​​ഡ്ഡി​​​ക്ക് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ പൂ​​​ർ​​​ണ യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എം​​​പി ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി.

ബോ​​​ർ​​​ഡിം​​​ഗി​​​നു നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു മു​​​ന്പ് എ​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് റെ​​​ഡ്ഡി പ്ര​​​കോ​​​പി​​​ത​​​നാ​​​യ​​​തും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ്ര​​​ശ​​​നം ഉ​​​ണ്ടാ​​​ക്കി​​​യ​​​തും. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം യാ​​​ത്രാ​​​വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വി​​​ല​​​ക്ക് മ​​​റ്റ് വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ളും ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ശി​​​വ​​​സേ​​​ന എം​​​പി ര​​​വീ​​​ന്ദ്ര ഗെ​​​യ്ക്‌​​​വാ​​​ദി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ വി​​​ല​​​ക്കാ​​​ണു ദി​​​വാ​​​ക​​​ർ റെ​​​ഡ്ഡി​​​ക്കും. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി അ​​​ശോ​​​ക് ഗ​​​ജ​​​പ​​​തി രാ​​​ജു ഉ​​​ത്ത​​​ര​​​വി​​​ട്ടു. റെ​​​ഡ്ഡി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ താ​​​ൻ ഇ​​​ട​​​പെ​​​ട്ടെ​​​ന്ന വാ​​​ർ​​​ത്ത ഗ​​​ജ​​​പ​​​തി രാ​​​ജു നി​​​ഷേ​​​ധി​​​ച്ചു. കേ​​​ന്ദ്ര​​​ത്തി​​​ലെ എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണു ടി​​​ഡി​​​പി.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *