15 ബാങ്കുകളിലായി 6,800 കോടിയുടെ ബാധ്യതയുമായി മുങ്ങിയ ജതിന്‍ മേത്ത എവിടെ? വിജയ് മല്യ ലണ്ടനിലേയ്ക്കാണ് മുങ്ങിയതെങ്കില്‍ ജതിന്‍ മേത്ത എവിടേയ്ക്കായിരിക്കും രക്ഷപ്പെട്ടത്?

ജതിന്‍ മുങ്ങിയതെന്ന് കരുതുന്ന യുഎഇയിലെ സര്‍ക്കാരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍തേടി ബന്ധപ്പെട്ടെങ്കിലും ഒരുവര്‍ഷമായി മറുപടിയൊന്നുമില്ല. അതേസമയം, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് അറിവ്.
മല്യ എവിടെയാണെന്ന് കണ്ടെത്തുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും സിബിഐയ്ക്ക് കഴിഞ്ഞെങ്കിലും തട്ടിപ്പിന്റെകാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജതിനെക്കുറിച്ച് ഒരുവിവരവുമില്ല.
15 ബാങ്കുകളിലായി 6,800 കോടിയുടെ ബാധ്യതയാണ് ജതിന്റെ വിന്‍സം(ഡയമണ്ട്‌സ് ആന്റ് ജ്വല്ലറി) ഗ്രൂപ്പ് വരുത്തിവെച്ചിട്ടുള്ളത്.
ജതിന്‍ മേത്തയും ഭാര്യ സോണിയയും സിംഗപൂരിലേയ്ക്കും അവിടെനിന്ന് ദുബായിലേയ്ക്കും താമസം മാറ്റുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
അതിനിടെ, കരീബിയന്‍ ദ്വീപ് സമൂഹമായ സെന്റ് ക്വിറ്റസിലെ പൗരത്വം സ്വീകരിച്ചതായും വിവരം ലഭിച്ചിരുന്നു.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഒപ്പുവെയ്ക്കാത്ത രാജ്യമാണ് സെന്റ് ക്വിറ്റ്‌സ്.
ഗുജറാത്ത് ആസ്ഥാനമായി വജ്രക്കമ്പനി നടത്തുകയായിരുന്നു മേത്ത. ഇന്തയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കയറ്റി അയയ്ക്കുന്നതില്‍ മുന്നിലുള്ള സ്ഥാപനമായിരുന്നു വിന്‍സം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *