ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു.

പുല്‍വാമ: ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്​ച രാത്രി ​​വൈകിയാണ്​ ഏറ്റുമുട്ടല്‍ തുടങ്ങിയത്​.

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്​.
കാകപോറയിലെ ന്യൂ കോളനിയില്‍ ഭീകരർ വാഹനത്തില്‍ സഞ്ചരിക്കുന്നത്​ ക​ണ്ടതിനെ തുടര്‍ന്ന്​ നടന്ന പരിശോധനയിലാണ്​ ഏറ്റമുട്ടല്‍ ഉണ്ടായത്​​.

ഏറ്റുമുട്ടല്‍ വാര്‍ത്ത പരന്നപ്പോള്‍ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ച്‌​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞെന്ന്​ സൈനിക അധികൃതര്‍ പറഞ്ഞു. കല്ലേറിൽ ഒരു സൈനിക ഉദ്യോഗസ്​ഥന്​ പരിക്കേറ്റു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *