ഇ​റോം ശ​ർ​മി​ള​യു​ടെ വി​വാ​ഹം ജൂ​ലൈ​യി​ൽ

 

ചെ​ന്നൈ: മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​കു​ന്നു. ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോ​യു​മാ​യു​ള്ള വി​വാ​ഹം ഈ ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റോം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് ന​ട​ത്തു​ന്ന വി​വാ​ഹ​ത്തി​ന്‍റെ തീ​യ​തി ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച ടെ​ലി​ഫോ​ണ്‍ അ​ഭി​മു​ഖ​ത്തി​ൽ ഇ​റോം പ​റ​ഞ്ഞു.

വി​വാ​ഹി​ത​യാ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ കു​റി​ച്ച് അ​മ്മ​യോ​ട് ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റോം പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ അ​മ്മ​യെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്തു​ക​ളെ ക്ഷ​ണി​ക്ക​ണ​മെ​ന്നും ഇ​റോം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ഹ ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് ഇ​റോ​മി​ന്‍റെ ആ​ലോ​ച​ന.

ക​ഴി​ഞ്ഞ മ​ണി​പ്പൂ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത തോ​ൽ​വി​ക്ക് ശേ​ഷം ഇ​റോം രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പീ​പ്പി​ൾ​സ് റീ​സ​ർ​ജ​ൻ​സ് ആ​ൻ​ഡ് ജ​സ്റ്റി​സ് അ​ല​യ​ൻ​സ് എ​ന്ന പു​തു​പാ​ർ​ട്ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​റോ​മി​ന് 90 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. തൗ​ബാ​ൽ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ബോ​ബി സിം​ഗി​നെ​തി​രേ​യാ​ണ് ഇ​റോം ജ​ന​വി​ധി തേ​ടി​യ​ത്. എ​ന്നാ​ൽ നോ​ട്ട​യ്ക്ക് പി​ന്നി​ലാ​യി വ​ലി​യ നാ​ണ​ക്കേ​ടാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *