ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റെരു നാഴികക്കല്ലുകൂടി പിന്നിട്ട് എം.എസ്.ധോണി.

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റെരു നാഴികക്കല്ലുകൂടി പിന്നിട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണി. ഐപിഎലില്‍ 100 പുറത്താക്കലുകളില്‍ പങ്കാളിയാവുക എന്ന നേട്ടമാണ് ധോണിയെ തേടിയെത്തിയത്.

ദിനേശ് കാര്‍ത്തിക്കിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പറാണ് ധോണി. 157 മത്സരങ്ങളില്‍നിന്നു ധോണി 101 പേരെ പുറത്താക്കിയപ്പോള്‍ 152 മത്സരങ്ങളില്‍നിന്നു 106 പുറത്താക്കലുകളാണ് കാര്‍ത്തിക്കിന്റെ അക്കൗണ്ടിലുള്ളത്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം അക്‌സര്‍ പട്ടേലായിരുന്നു ധോണിയുടെ 100-ാം ഇര. പിന്നീട് സ്വപ്നില്‍ സിംഗിനെ കൂടി പിടികൂടിയതോടെ നേട്ടം 101 ആക്കി ഉയര്‍ത്തി. മത്സരത്തില്‍ ഒമ്പതു വിക്കറ്റിന് വിജയിച്ച് പൂന സൂപ്പര്‍ ജയന്റ്് പ്ലേഓഫ് ഉറപ്പിച്ചിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *