ന്യൂദല്‍ഹി: ചാലക്കുടി എംപിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിനെതിരെ ദേശീയ വനിതാ കമ്മീഷന്. ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ലജ്ജാകരമാണെന്ന് കമ്മീഷനംഗം സുഷമാ സാഹു പറഞ്ഞു. ജനങ്ങളോടും സ്വന്തം ആരാധകരോടും ഇത്തരം സമീപനം തന്നെയാണോ എംപി വച്ചു പുലര്‍ത്തുന്നതെന്നും എംപിയുടെ പേര് വീണ്ടും ചര്‍ച്ച ചെയ്യുന്നത് തന്നെ മോശമാണെന്നും സുഷമാ സാഹു പ്രതികരിച്ചു.
മലയാള നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ദേശീയ വനിതാ കമ്മീഷന് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടിക്ക് പോലീസ് സുരക്ഷ നല്‍കണം. കുറ്റവാളികള്‍ക്ക് പോലീസ് സംവിധാനങ്ങളെ ഭയമില്ലാത്ത സാഹചര്യം സംസ്ഥാനത്തുണ്ട്. സ്ത്രികള്‍ക്കെതിരായ അക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കാനുള്ള കാരണം ഇതാണെന്നും കേരളത്തിന്റെ ചുമതലയുള്ള വനിതാകമ്മീഷനംഗം പറഞ്ഞു.
ജനശ്രദ്ധ ആകര്‍ഷിക്കാനാണ് ഇന്നസെന്റ് അത്രയും മോശം പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന പരാതി ദേശീയ വനിതാ കമ്മീഷന് പരിശോധിക്കും. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കമ്മീഷന് കടക്കുമെന്നും സുഷമാ സാഹു പറഞ്ഞു.
*****************************
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com
www.pravasivoice.com