ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയുണ്ടായ വെടിവെയ്പിനെ തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നാലു പാക് സൈനികർക്ക് പരിക്കേറ്റു.
ഉറി സെക്ടറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് പാക് സൈന്യത്തിന് നേരെ പ്രത്യേക സുരക്ഷാ സേന പ്രത്യാക്രമണം നടത്തിയത്. പാക് സൈന്യത്തിന്റെ മൂന്നു വാഹനങ്ങൾ ഇന്ത്യൻ സേന തകർത്തുവെന്നും പ്രതിരോധവിഭാഗം അറിയിച്ചു.
Facebook Comments