ഓ​വ​ലി​ൽ തോ​ൽ​വി​യു​ടെ റി​ക്കാ​ർ​ഡ് തി​രു​ത്തി​ക്കു​റി​ച്ച് ടീം ​ഇ​ന്ത്യ

ഓ​വ​ൽ: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി അ​ടി​യ​റ​വു​വ​ച്ച ഇ​ന്ത്യ​ക്ക് വ​ൻ നാ​ണ​ക്കേ​ട്. പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ തോ​ൽ​വി​ക്കാ​ണ് ഓ​വ​ൽ സാ​ക്ഷ്യം വ​ഹി​ച്ച​ത്. 2005ൽ ​നേ​രി​ട്ട 159 റ​ണ്‍​സി​ന്‍റെ പ​രാ​ജ​യം ഇ​ന്ത്യ ഓ​വ​ലി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ സാ​ക്ഷി​യാ​ക്കി 180 റ​ണ്‍​സി​ലേ​ക്ക് ഉ​യ​ർ​ത്തി. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യു​ടെ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന​തും ആ​ദ്യ​മാ​യാ​ണ്. മാ​ത്ര​മ​ല്ല, ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം കൂ​ടി​യാ​ണി​ത്.

ഐ​സി​സി റാ​ങ്കിം​ഗി​ൽ എ​ട്ടാം സ്ഥാ​ന​ത്തു​നി​ൽ​ക്കെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക​ളി​ക്കാ​നെ​ത്തി​യ ടീ​മാ​ണ് പാ​ക്കി​സ്ഥാ​ൻ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് 124 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ടീ​മി​നെ ക്രി​ക്ക​റ്റ് ലോ​കം എ​ഴു​തി​ത്ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് ക​ണ്ട​ത് സ​ർ​ഫ​റാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ക് ടീ​മി​ന്‍റെ കു​തി​പ്പാ​ണ്. ബൗ​ളിം​ഗ് ക​രു​ത്തി​ൽ സെ​മി​യി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് ക​രു​ത്തു​കൂ​ടി എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ പ്ര​യോ​ഗി​ച്ച​തോ​ടെ, സെ​മി​യി​ലും പി​ന്നീ​ട് ഫൈ​ന​ലി​ലും എ​തി​രാ​ളി​ക​ൾ​ക്കു മ​റു​പ​ടി​യി​ല്ലാ​താ​യി.

ഇ​ന്ത്യ​ക്കെ​തി​രേ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ അ​സ​ർ അ​ലി​യും ഫ​ഖ​ർ സ​മാ​നും ചേ​ർ​ന്ന് 128 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. സെ​മി​യി​ലും ഇ​രു​വ​രും ചേ​ർ​ന്ന കൂ​ട്ടു​കെ​ട്ട് 100 പി​ന്നി​ട്ടു. 2003നു​ശേ​ഷം ആ​ദ്യമായാണ് പാ​ക് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ര​ണ്ടു​മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 100 ക​ട​ക്കു​ന്ന​ത്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *