2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വ്വേ.

ന്യൂദല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വ്വേ. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വളര്‍ച്ച ഏഴും പരമാവധി വളര്‍ച്ച 7.6 ശതമാനവുമായിരിക്കുമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

2017-18 കാലഘട്ടത്തില്‍ കാര്‍ഷിക മേഖല 3.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. വ്യവസായ, സേവന മേഖലകളിലും മെച്ചപ്പെട്ട പുരോഗതി കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. വ്യവസായ, സേവന മേഖലകളില്‍ യഥാക്രമം 6.9 ശതമാനത്തിന്റെയും 8.4 ശതമാനത്തിന്റെയും വളര്‍ച്ചയാണ് 2017-18 കാലഘട്ടത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് ഫിക്കിയുടെ ‘ഇക്കണോമിക് ഔട്ട്‌ലുക്’ സര്‍വേയില്‍ പറയുന്നു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *