അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈന്യം അതിക്രമവും നുഴഞ്ഞുകയറ്റവും നടത്താൻ സാധ്യയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

ന്യൂദൽഹി: ലഡാക്കിലെ പാങ്ങോങ് പ്രദേശത്ത് അതിക്രമം നടത്തിയത് പോലെ ഇനിയും അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈന്യം അതിക്രമവും നുഴഞ്ഞുകയറ്റവും നടത്താൻ സാധ്യയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈനീസ് പട്ടാളം അതിക്രമത്തിന് മുതിരുമെന്നാണ് റിപ്പോർട്ട്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കണമെന്ന് ഇന്ത്യൻ സൈന്യത്തിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു വിധത്തിലുള്ള പ്രകോപനങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും സദാസമയം സമാധാനം  പുലർത്തണമെന്നും നിർദ്ദേശത്തിലുണ്ട്.

ചൊവ്വാഴ്ച രാവിലെ ലഡാക്കിലെ പാങ്ങോങ് തടാകത്തിന്റെ ഭാഗങ്ങളിൽ വച്ച് ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ കല്ലേറ് ഉണ്ടായിരുന്നു. ഇവിടുത്തെ മൂന്നില്‍ രണ്ടു ഭാഗവും കയ്യടിക്കിയ ചൈന ടീബറ്റ് വഴി ഇന്ത്യയിലേക്ക് കയറാന്‍ നടത്തിയ ശ്രമം ഇന്ത്യൻ സൈന്യം തടയുകയായിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *