നീന്തല്‍ കുളത്തിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു.

ന്യൂദല്‍ഹി: നീന്തല്‍ കുളത്തിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു. ദല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നീന്തല്‍കുളത്തില്‍ തിങ്കളാഴ്ച അര്‍ത്ഥരാത്രിയിലാണ് സംഭവം. ഹരിയാനയിലെ സോനിപ്പാത്ത് സ്വദേശിയായ അഷിദ് ദഹിയായാണ് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചത്.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേയും റവന്യു സര്‍വീസിലേയും സുഹൃത്തുക്കള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അഷിത്. അതിനിടയില്‍ മദ്യലഹരിയിലായിരുന്ന വനിത സഹപ്രവര്‍ത്തക അടുത്തുള്ള നീന്തല്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.

ഇവരെ രക്ഷിക്കാന്‍ ആശിഷും സുഹൃത്തുക്കളും ശ്രമിച്ചു. അവരെ രക്ഷിക്കുന്നതിനിടയിലാണ് ആശിഷ് മുങ്ങിപ്പോയതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. വനിതാ ഓഫീസറെ രക്ഷിച്ചതിന് ശേഷമാണ് അഷിദിനെ കാണാനില്ലെന്ന് ഒപ്പമുള്ളവര്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് ഒഴുകുന്നനിലയില്‍ അഷിദിനെ കാണുന്നത്. ഉടന്‍ കരയ്‌ക്കെടുത്ത് ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *