ട്രംപിന്റെ പിറന്നാള്‍ ആഘോഷമാക്കി ഹിന്ദുസേന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനം ഇങ്ങ് ഇന്ത്യയിലും ഗംഭീരമായി ആഘോഷിച്ചു. ട്രംപിന്റെ വിജയത്തിനായി പൂജകളും പ്രാർത്ഥനകളും സംഘടിപ്പിച്ച ഹിന്ദുസേന പ്രവർത്തകർ തന്നെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ജന്മദിനാഘോഷത്തിന് പിന്നിലും.

ന്യൂഡൽഹി ജന്ദർമന്തറിലാണ് ട്രംപിന്റെ 71ആമത് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്. നീലയും കാവിയും ബലൂണകൾ കൊണ്ട് അലങ്കരിച്ച വേദിയിലെത്തിയ പ്രവർത്തകർ 7.1 കിലോ ഭാരമുള്ള കേക്ക് മുറിക്കുകയും ചെയ്‌തു. എന്നാൽ ചടങ്ങിലേക്ക് കുറച്ച് ഹിന്ദു സേന പ്രവർത്തകരും പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ കുറച്ച് മാദ്ധ്യമപ്രവർത്തകരുമല്ലാതെ ആരും എത്തിയിരുന്നില്ല.

തങ്ങളുടെ രക്ഷകനാണ് ട്രംപെന്ന് സംഘടയുടെ നേതാവ് വിഷ്‌ണു ഗുപ്‌ത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ട്രംപിന്റെ ‘മുസ്‌ലിം തീവ്രവാദ വിരുദ്ധ’ നടപടികളിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങൾ ആദ്യമായല്ല ട്രംപിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരാധകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം വിജയം നേടുകതന്നെ ചെയ്യുമെന്നും വിഷ്‌ണു ഗുപ്‌ത വിശദീകരിക്കുന്നു.

***********************************************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *