പരിശീലന സമയത്ത് ആമസോണ്‍ വാഗ്‌ദാനം ചെയ്ത 22 ലക്ഷം രൂപയുടെ ജോലി നിരസിച്ച യുവാവിന് പിന്നീട് ലഭിച്ചത് അതിനേക്കാള്‍ മികച്ച അംഗീകാരം.

പരിശീലന സമയത്ത് ആമസോണ്‍ വാഗ്‌ദാനം ചെയ്ത 22 ലക്ഷം രൂപയുടെ ജോലി നിരസിച്ച യുവാവിന് പിന്നീട് ലഭിച്ചത് അതിനേക്കാള്‍ മികച്ച അംഗീകാരം

.പരിശീലന സമയത്ത് ആമസോൺ വാഗ്‌ദാനം ചെയ്ത 22 ലക്ഷം രൂപയുടെ ജോലി നിരസിച്ച യുവാവിന് പിന്നീട് ലഭിച്ചത് അതിനേക്കാൾ വലിയ അംഗീകാരം. സിവിൽ സർവീസ് പരീക്ഷയിൽ 44 ആം റാങ്ക് നേടി, നിരസിച്ച ജോലിയെക്കാൾ വലിയ സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ യുവാവ്. ഹരിയാനയിലെ ജിൻഡ് സ്വദേശി ഹിമാൻഷു ജയിനാണ് നേരത്തെ രണ്ട് പ്രാവശ്യം പരാജയപ്പെട്ടിട്ടും ആത്മവിശ്വാസം കൈവിടാതെ ലക്ഷ്യത്തിലെത്തിയത്.

ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസിൽ പി ജി ചെയ്യുമ്പോൾ ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ജോലി വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും ജയിൻ അതെല്ലാം നിരസിച്ചിരുന്നു. മൂന്ന് മാസത്തേക്ക് ആമസോണിൽ പരിശീലകനായിട്ട് ജോലി ചെയ്യുമ്പോഴായിരുന്നു 22 ലക്ഷം രൂപ വാർഷിക ശമ്പളത്തിന് ജോലി ലഭിച്ചത്.
എന്നാൽ തന്റെ സ്വപ്നങ്ങൾ സിവിൽ സർവീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ആ ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു.

തുടർന്ന് റിസർവ് ബാങ്കിൽ മാനേജറായി ജോലി ലഭിച്ചെങ്കിലും ജയിന്റെ മനസ് സിവിൽ സർവീസിൽ തന്നെയായായിരുന്നതിനാൽ അതിനും പോയില്ല.

ചെറുപ്പത്തിലേ കലക്ടറാകാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ജയിൻ പറയുന്നു. ഒരു കലക്ടർക്ക് രാജ്യത്തെ മാറ്റാൻ കഴിയുമെന്ന് അധ്യാപകർ പറഞ്ഞപ്പോൾ മുതലാണ് അങ്ങനെ ഒരാഗ്രഹം മനസ്സിൽ കയറിയതെന്ന് യുവാവ് പറഞ്ഞു. പിന്നെ വീണ്ടും ഡൽഹിയിൽ പോയി പരിശീലനം നേടുകയായിരുന്നു. ആദ്യത്തെ രണ്ട് പ്രാവശ്യം പ്രിലിമിനറിയിൽ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. തുടർന്ന് കൂടുതൽ പരിശ്രമിച്ചതിലൂടെയാണ് വിജയം കൈവരിച്ചത്.

44 ആം റാങ്ക് നേടിയ ജയിൻ അതീവ സന്തോഷവാനാണ്. കലക്ടറാകണമെന്ന് ആഗ്രഹമുള്ള യുവാവ് കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തണമെന്നും ആലോചിക്കുന്നുണ്ട്.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *