യുപി ആരോഗ്യമന്ത്രിയുടെ വീടിനു നേർക്കു മുട്ടയേറ്

അലഹബാദ്: ഉത്തർപ്രദേശിലെ ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്‍റെ വീടിനുനേരെ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ചീമുട്ടയും തക്കാളിയുമെറിഞ്ഞു. ഗോരഖ്പുരിലെ ബിആർഡി ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മന്ത്രിയുടെ വീടിനുനേരെ മുട്ടയെറിഞ്ഞത്.

എല്ലാ ഓഗസ്റ്റിലും ബിആർഡി ആശുപത്രിയിൽ നിരവധി കുട്ടികൾ മരിക്കാറുണ്ടെന്ന സിദ്ധാർഥ് നാഥ് സിംഗിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു. അതേസമയം, ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 72 ആയി. മസ്തിഷ്കജ്വരം ബാധിച്ച 12 കുട്ടികൾ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി മരിച്ചതോടെയാണിത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *