കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രം. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന ഉദ്ദേശമില്ലെന്നും മന്ത്രി വിശദീകരിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന

നിലയില്‍ ഫാസിസമെന്ന വാക്ക് ഏറെ വര്‍ഷങ്ങളായി കേള്‍ക്കുന്നു. ഈ രാജ്യത്തെ ആത്മാര്‍ഥമായി സേവിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടി.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *