പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജഐം) നടത്തുന്ന പ്രക്ഷോഭം ഡാർജലിംഗിൽ രൂക്ഷമാകുന്നു.

ഡാര്‍ജിലിംഗ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡ് ആവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജഐം) നടത്തുന്ന പ്രക്ഷോഭം ഡാർജലിംഗിൽ രൂക്ഷമാകുന്നു. തിങ്കളാഴ്ച പ്രക്ഷോഭക്കാർ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രകടനങ്ങള്‍ നടന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടര്‍ന്നു. ശനിയാഴ്ചയും ചൗക്ബസാര്‍ തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഗൂര്‍ഖാലാന്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ലക്ഷ്യത്തിനായി ജീവന്‍ അര്‍പ്പിക്കാന്‍വരെ സന്നദ്ധമാണെന്നും ജിജഐം പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 22-ാം തീയതി സര്‍വകക്ഷിയോഗം മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചിട്ടുണ്ട്. സിലിഗുരിയിലാണ് യോഗം. സംയമനം പാലിക്കാന്‍ പോലീസിനോടും സുരക്ഷാസേനയോടും മമത ആവശ്യപ്പെട്ടു.

അതേ സമയയം ഡാ‌ർജലിംഗിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഗൂർഖ ജനമുക്തി മോർച്ച നേതാക്കൾ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. പ്രതിഷേധവും ആക്രമണങ്ങളുമല്ല ഇതിന് പരിഹാരം മറിച്ച് സർക്കാരുമായിട്ടുള്ള ചർച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *