ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ട് പേർ കൂ​റു​മാ​റി​യതായി കോ​ൺ‌​ഗ്ര​സ്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് എം​എ​ൽ​മാ​ർ കൂ​റു​മാ​റി​വോ​ട്ട് ചെ​യ്തെ​ന്ന് കോ​ൺ​ഗ്ര​സ്. കൂ​റു​മാ​റി​യ​വ​രു​ടെ വോ​ട്ട് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​ൺ​ദീ​പ് സു​ർ​ജെ​വാ​ല, ആ​ർ.​പി.​എ​ൻ സിം​ഗ് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ രാ​ഘ​വ്ജി പ​ട്ടേ​ൽ, ഭോ​ല ഗൊ​ഹേ​ൽ എ​ന്നി​വ​രാ​ണ് കൂ​റു​മാ​റി​വോ​ട്ട് ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ച​ത്. വി​മ​ത എം​എ​ൽ​എ​മാ​ർ വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം ബാ​ല​റ്റ് പേ​പ്പ​ർ ബി​ജെ​പി നേ​താ​ക്ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കോ​ൺ​ഗ്ര​സ് സ​മീ​പി​ച്ച​തോ​ടെ വോ​ട്ടെ​ണ്ണ​ൽ വൈ​കു​ക​യാ​ണ്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *