ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ ബി​ജെ​പി; എം​എ​ൽ​മാ​രെ കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ത്തി

ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ കു​തി​കാ​ൽ​വെ​ട്ടും കു​തി​ര​ക്ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ​നി​ന്ന് എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് ക​ട​ത്തി. മു​തി​ർ​ന്ന നേ​താ​വ് ശ​ങ്ക​ർ​സിം​ഗ് വ​ഗേ​ല​യ്ക്കു പി​ന്നാ​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​ർ ക​ളം​മാ​റി​യ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് അ​റ്റ​കൈ പ്ര​യോ​ഗം ന​ട​ത്തി​യ​ത്. മ​റു​ക​ണ്ടം ചാ​ടി​യ ആ​റു പേ​രി​ൽ മൂ​ന്നു പേ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലാ​ണ് എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പ് ബ​ൽ​വാ​ന്തി​ഷ് രാ​ജ്പു​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് ബി​ജെ​പി​യി​ലേ​ക്കു​പോ​യ​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി കോ​ൺ​ഗ്ര​സി​ന്‍റെ 44 എം​എ​ൽ​എ​മാ​രെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് മാ​റ്റി. ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗ​മാ​ണ് എം​എ​ൽ​എ​മാ​രെ ക​ട​ത്തി​യ​ത്. 182 അം​ഗ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് നി​ല​വി​ൽ 51 എം​എ​ൽ​മാ​ർ മാ​ത്ര​മേ​യു​ള്ളു. 57 പേ​രാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​മാ​ണു​ള്ള​ത്. ര​ണ്ടു സീ​റ്റി​ലേ​ക്ക് ബി​ജെ​പി അ​നാ​യാ​സം ജ​യി​ച്ചു​ക​യ​റും. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​ണ് ഈ ​സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ഹ​മ്മ​ദ് പ​ട്ടേ​ലാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പ​ട്ടേ​ലി​ന്‍റെ വി​ജ​യം ത​ട​യു​ക​യാ​ണ് ബി​ജെ​പി കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​സ​ഭ​യി​ലേ​ക്കു ജ​യി​ക്കാ​ൻ 47 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ മ​തി. ര​ണ്ടം​ഗ​ങ്ങ​ളു​ള്ള എ​ൻ​സി​പി​യും ഒ​രം​ഗ​മു​ള്ള ജെ​ഡി-​യു​വും കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കും.

ബി​ജെ​പി ഗു​ജ​റാ​ത്തി​ൽ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് സിം​ഗ്‌​വി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്താ​ൻ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ബി​ജെ​പി ചെ​ല​വ​ഴി​ക്കു​ന്ന​ത്. വ​ഞ്ച​ന​യി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *