ജിഎസ്ടി വരാന്‍ ഇനി മൂന്നാഴ്ച ;വേണ്ട ഐടി സംവിധാനങ്ങള്‍ സജ്ജമായിട്ടില്ലെന്ന് ജിഎസ്ടി സുവിധ പ്രൊവൈഡര്‍മാര്‍

നികുതി പരിഷ്‌കരണം യാഥാര്‍ത്ഥ്യമാകാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇതിനു വേണ്ട ഐടി സംവിധാനങ്ങള്‍ സജ്ജമായിട്ടില്ലെന്ന് ജിഎസ്ടി സുവിധ പ്രൊവൈഡര്‍മാര്‍(ജിഎസ്പി). ജിഎസ്ടിക്കു കീഴിലുള്ള നിയമങ്ങള്‍ക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ലെന്നും നിയമങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം മാത്രമെ ജിഎസ്ടി നെറ്റ്‌വര്‍ക്കിനു വേണ്ടിയുള്ള ഐടി സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കുകയുള്ളുവെന്നും ടാലി സൊലൂഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ തേജസ് ഗോയെങ്ക പറഞ്ഞു. തുടര്‍ന്ന് മാത്രമേ ജിഎസ്പി (ജിഎസ്ടി സുവിധ പ്രൊവൈഡേഴ്‌സ്)കള്‍ തയാറാവുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കുന്നതിന് പ്രശ്‌നമില്ല. എന്നാല്‍ 20 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇതിനു വേണ്ട സജ്ജീകരണങ്ങളില്‍ ഒന്നും വ്യക്തത വന്നിട്ടില്ല എന്നതാണ് പ്രശ്‌നം.ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ ഒറ്റ ഐടി സംവിധാനത്തെ ആശ്രയിക്കുന്നതാണ് ഏകീകൃത ചരക്ക് സേവന നികുതി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടിഎന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *