ജിഎസ്ടി പാതിവെന്ത പരിഷ്കാരം; സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വെള്ളിയാഴ്ച അർധരാത്രി പ്രാബല്യത്തിൽ വരാനിരിക്കെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വലിയ സാധ്യതകളുള്ള പരിഷ്കരണ നടപടിയാണ് ജിഎസ്ടി. എന്നാൽ മോദി സർക്കാരിന്‍റെ കഴിവില്ലായ്മ കാരണം പാതിവെന്ത നിലയിലാണ് ജിഎസ്ടി നടപ്പിലാക്കാൻ പോകുന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കച്ചവടക്കാരുടെയും വ്യാപാരികളുടെയും ആശങ്ക പരിഹരിക്കാതെയാണ് ജിഎസ്ടി നടപ്പാക്കുന്നത്. നോട്ട് നിരോധനം പോലെ മുന്നൊരുക്കമൊന്നും ഇതിനായി നടത്തിയിട്ടില്ല. സർക്കാരിന്‍റെ കഴിവുകേടാണ് ഇതെന്നും രാഹുൽ കുറ്റപ്പെടുത്തി. ജിഎസ്ടി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പാർലമെന്‍റിന്‍റെ സെന്‍റർ ഹാളിൽ വെള്ളിയാഴ്ച അർധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *