ഒരു സാധനത്തിന് ഇന്ത്യയൊട്ടാകെ ഒരു വില 2018 ജനുവരി മുതൽ

ഒരു സാധനത്തിന് പലയിടത്തും പല വില ഈടാക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സാണ് അധിക വില ഈടാക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് . നിരോധനം 2018 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

വിമാനത്താവളങ്ങൾ , വൻകിട മാളുകൾ . ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് എം‌ആർപിയിലും കൂടിയ വിലയിൽ സാധനങ്ങൾ വിൽക്കുന്നത് . ഇവയുടെ തൂക്കവും ഗുണനിലവാരവും ഒന്നാണെങ്കിലും വിലയിൽ മാത്രമാണ് വ്യത്യാസം . ലീഗൽ മെട്രോളജി ആക്ട് ഇതിനനുവദിക്കുന്നുവെന്നായിരുന്നു ഇതുവരെ കമ്പനികളുടെ വാദം . എന്നാൽ ഈ ആക്ട് ഭേദഗതി ചെയ്താണ് കൊള്ള അവസാനിപ്പിക്കുന്നത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *