നികുതിത്തട്ടിപ്പ് നടക്കില്ല.ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ നികുതിത്തട്ടിപ്പും നികുതി ചോര്‍ന്നൊലിപ്പും തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നമ്ബറിനെ പെര്‍മനന്റ് അക്കൗണ്ട് നമ്ബറുമായി ബന്ധിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

നിലവില്‍ രാജ്യത്തെ 24 കോടി ജനങ്ങള്‍ പാന്‍ കാര്‍ഡ് നമ്ബര്‍ ഉള്ളവരാണ്. ഇന്‍കം ടാക്സ് ഡേറ്റകളുമായി പാന്‍ നമ്ബര്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്നതോടെ ആര്‍ക്കും നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *