ചരക്ക് സേവന നികുതി പരിഷ്ക്കാരം സമ്ബൂര്‍ണ പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം

ചരക്ക് സേവന നികുതി പരിഷ്ക്കാരം സമ്ബൂര്‍ണ പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം ആരോപിച്ചു. കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ജി.എസ്.ടി ഇത്തരത്തിലായിരുന്നില്ലെന്നും ജി.എസ്.ടി പൂര്‍ണമായി നടപ്പിലാക്കുന്നതിന് മുമ്ബ് രണ്ട് മാസമെങ്കിലും ട്രയല്‍ റണ്‍ നടത്തണമായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യത്തോടെ നടപ്പിലാക്കിയ ജി.എസ്.ടിയില്‍ പെട്രോളിയം, മദ്യം, വൈദ്യുതി തുടങ്ങിയവയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എല്ലാ പരോക്ഷ നികുതികളെയും എകീകരിക്കുക എന്നതാണ് ജി.എസ്.ടിയുടെ ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കുന്നതില്‍ പുതിയ നികുതി സമ്ബ്രദായം പരാജയപ്പെട്ടതായും ചിദംബരം ആരോപിച്ചു. തമിഴ്നാട്ടിലെ തിയേറ്റര്‍ സമരങ്ങള്‍ ജി.എസ്.ടി ശരിയായ ദിശയില്‍ നടപ്പാക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ്. കച്ചവടക്കാര്‍ക്കും കമ്ബനികള്‍ക്കും സ്റ്റോക്ക് വിറ്റഴിക്കാന്‍ രണ്ടുമാസം സമയം അനുവദിക്കണമായിരുന്നെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ചരക്ക് സേവന നികുതി പരിഷ്ക്കാരം സമ്ബൂര്‍ണ പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരം ആരോപിച്ചു. കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ജി.എസ്.ടി ഇത്തരത്തിലായിരുന്നില്ലെന്നും ജി.എസ്.ടി പൂര്‍ണമായി നടപ്പിലാക്കുന്നതിന് മുമ്ബ് രണ്ട് മാസമെങ്കിലും ട്രയല്‍ റണ്‍ നടത്തണമായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യത്തോടെ നടപ്പിലാക്കിയ ജി.എസ്.ടിയില്‍ പെട്രോളിയം, മദ്യം, വൈദ്യുതി തുടങ്ങിയവയും ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എല്ലാ പരോക്ഷ നികുതികളെയും എകീകരിക്കുക എന്നതാണ് ജി.എസ്.ടിയുടെ ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കുന്നതില്‍ പുതിയ നികുതി സമ്ബ്രദായം പരാജയപ്പെട്ടതായും ചിദംബരം ആരോപിച്ചു. തമിഴ്നാട്ടിലെ തിയേറ്റര്‍ സമരങ്ങള്‍ ജി.എസ്.ടി ശരിയായ ദിശയില്‍ നടപ്പാക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ്. കച്ചവടക്കാര്‍ക്കും കമ്ബനികള്‍ക്കും സ്റ്റോക്ക് വിറ്റഴിക്കാന്‍ രണ്ടുമാസം സമയം അനുവദിക്കണമായിരുന്നെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *