പശുവില്‍ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ നില കൊള്ളുന്നുവെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്

പശുവില്‍ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ നില കൊള്ളുന്നുവെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും ജസ്റ്റിസ് മഹേഷ് ചന്ദ് നിര്‍ദ്ദേശിച്ചിരുന്നു. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്‍റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് മഹേഷ് ചന്ദ് തന്‍റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മുപ്പത്തി മുക്കോടി ദേവീദേവന്‍മാര്‍ പശുവില്‍ നിലകൊള്ളുന്നു. ഓക്സിജന്‍ സ്വീകരിച്ച്‌ ഓക്സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു-ജസ്റ്റിസ് ചന്ദ് വിധിയില്‍ പറഞ്ഞു. പശുവിനെ ദേശീയമൃഗമാക്കണമെന്നും ചീഫ് സെക്രട്ടറിയേയും അഡ്വക്കേറ്റ് ജനറലിനെയും പശുക്കളുടെ നിയമപരമായ സംരക്ഷകരാക്കണമെന്നും 140 പേജുള്ള വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *