ഗംഗയും യമുനയും വെറും നദികള്‍ മാത്രമെന്ന്​ സുപ്രീംകോടതി

ഗംഗയും യമുനയും ജീവദായനിയല്ല വെറും നദികള്‍ മാത്രമെന്ന്​ സുപ്രീംകോടതി. മനുഷ്യര്‍ക്ക്​ നല്‍കുന്ന ​അതേ പദവി ഗംഗക്കും യമുനക്കും നല്‍കികൊണ്ടുള്ള ഉത്തരാഖണ്ഡ്​ ഹൈകോടതി വിധി റദ്ദാക്കിയാണ്​ സുപ്രീംകോടതി പുതിയ ഉത്തരവ്​ പുറത്തിറക്കിയത്​.

മാര്‍ച്ച്‌​ 20നാണ്​ ഉത്തരാഖണ്ഡ്​ ഹൈകോടതി ഗംഗ, യമുന എന്നീ നദികള്‍ക്ക്​ മനുഷ്യര്‍ക്ക്​ ലഭിക്കുന്ന നിയമപരമായ അവകാശങ്ങള്‍ നല്‍കികൊണ്ട്​ നിര്‍ദ്ദേശം പുറത്തിറക്കിയത്​. പുതിയ ഉത്തരവി​​െന്‍റ അടിസ്ഥാനത്തില്‍ നദികളെ മലിനമാക്കിയാല്‍ മനുഷ്യര്‍ക്കെതിരായ അതിക്രമത്തി​​െന്‍റ പരിധിയില്‍ അത്​ വരികയും അതിനനുസരിച്ചുള്ള ശിക്ഷ ലഭിക്കുകയും ചെയ്യുമായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *