ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു.

ബംഗളൂരു: ഐ.എസ്​.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. സൗത്ത്​ അമേരിക്കന്‍ തീരത്തെ ഫ്രഞ്ച്​ ടെറിട്ടറി ഗയാനയിലെ കൗരു സ്​പേസ്​ പോര്‍ട്ടില്‍ നിന്നാണ്​ വിക്ഷേപണം നടന്നത്​.​

3,477കിലോ ഭാരമുള്ള ജി സാറ്റ്​ -17 നില്‍ സി-ബാന്‍ഡും എസ്​-ബാന്‍ഡും വിവിധ തരത്തിലുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. യൂറോപ്പി​ന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്​പേസ്​ ഫ്ലൈറ്റ്​ VA238 ആണ്​ ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്​. ഐ.എസ്​.ആര്‍.ഒ ഇൗ മാസം വിക്ഷേപിക്കുന്ന മുന്നാമത്തെ ഉപഗ്രഹമാണ്​ ജി സാറ്റ്​-17.

രണ്ടെണ്ണവും ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപിച്ചത്​. ഹെല്ലാസ്​ സാറ്റ്​ 3-ഇന്‍മാര്‍സാറ്റ്​ എസ്​ EAN ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിച്ചിട്ടുണ്ട്​.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *