ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു.

ഷില്ലോംഗ്: മേഘാലയിലെ റി ബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോംഗ്യ ഗ്രാമത്തിലെ പള്ളിയിൽ ഞായറാഴ്ച തിരുനാളിനു ശേഷം സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്തവർക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. മൂന്നു കുട്ടികൾ തിങ്കളാഴ്ചയും അഞ്ചു കുട്ടികൾ ചൊവ്വാഴ്ചയുമാണ് മരിച്ചതെന്ന് ജില്ലാ കളക്ടർ ചിന്മയ. പി പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *