രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം 22ന്

 

ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ജൂൺ 22ന് യോഗം ചേരാൻ തീരുമാനമായി. പ്രതിപക്ഷ പാർട്ടികളുടെ കൂടെ പിന്തുണയോടെ ഒരു സമവായ സ്ഥാനാത്ഥിയെ എൻഡിഎ പ്രഖ്യാപിക്കും എന്ന് കരുതപെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദിനെ പിന്തുണക്കുകയില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കി കഴിഞ്ഞു. എൻഡിഎ സ്ഥാനാർഥിയെ ആർഎസ്എസ് അജണ്ടയുടെ പ്രതിഫലനമായേ കരുതുവാൻ കഴുയുകയുള്ളു എന്ന് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. എൻഡിഎ യിലെ മറ്റു ഘടകകക്ഷികളോട് ആലോചിക്കാതെ രാംനാഥിന്റെ പേര് പ്രഖ്യാപിച്ചതിനോട് ശിവസേനയും എതിർപ്പു പ്രകടമാക്കിയിട്ടുണ്ട്.
അതോടൊപ്പം ദളിത് വോട്ട് ബാങ്ക് മാത്രമാണ് രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്ഥിത്വത്തിന്റെ പിന്നിലെങ്കിൽ ശിവസേന പിന്തുണക്കുകയില്ല എന്നും ഉദ്ധവ് താക്കറെ അറിയിച്ചു്. ശിവസേന ഇന്ന് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *