ഗുഡ്ഗാവ്: ഡൽഹി ഗുഡ്ഗാവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. യുവതിയെ പീഡിപ്പിച്ച ശേഷം കാറിൽനിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. മൂന്നു പേർ ചേർന്ന് 22 കാരിയായ യുവതിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഞായറാഴ്ച പുലർച്ചെ പുലർച്ചെ രണ്ടിനായായിരുന്നു സംഭവം.
സിക്കിം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കോണാട്ട് പ്ലേസിൽനിന്നും മധ്യഡൽഹി ഗുഡ്ഗാവിലെ സെക്ടർ 17 ലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ വീടിനു സമീപത്തുവച്ച് മാരുതി സിഫ്റ്റ് കാറിലെത്തിയ മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. 20 കിലോമീറ്റർ ദൂരം യുവതിയുമായി അക്രമികൾ സഞ്ചരിച്ചു.
ഡൽഹി നജാഫ്ഗഡിൽ യുവതിയെ അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. യുവതിയ വഴിയാത്രക്കാരുടെ സഹായത്തോടെ പോലീസിനെ സമീപിച്ചു. പോലീസ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Facebook Comments