മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ കേ​സ്

ചെ​ന്നൈ: വി​ജ​യ് ചി​ത്ര​ത്തെ കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു ട്വി​റ്റ​ർ ഹാ​ൻ​ഡി​ലു​ക​ളെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ന്നൈ സി​റ്റി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​പി​സി, ഐ​ടി ആ​ക്ട്, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

വി​ജ​യ് ചി​ത്ര​ത്തെ കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ധ​ന്യ രാ​ജേ​ന്ദ്ര​നാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ഇം​ത്യാ​സ് അ​ലി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ വി​ജ​യ് ചി​ത്ര​ത്തെ കു​റി​ച്ച് ധ​ന്യ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.

വി​ജ​യു​ടെ സു​ര എ​ന്ന ചി​ത്രം ഇ​ന്‍റ​ർ​വെ​ൽ വ​രെ ക​ണ്ട് ഇ​റ​ങ്ങി​പ്പോ​രു​ക​യാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ ആ ​റി​ക്കാ​ർ​ഡ് ത​ക​ർ​ത്തെ​ന്നും ഇ​ന്‍റ​ർ​വെ​ല്ലി​ന് മു​ന്പു​ത​ന്നെ താ​ൻ തി​യ​റ്റ​ർ വി​ട്ടെ​ന്നും ധ​ന്യ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് വി​ജ​യ് ഫാ​ൻ​സ് എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ ധ​ന്യ​ക്കു​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ധ​ന്യ​യെ വ്യ​ക്തി അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന #PublicityBeepDhanya എ​ന്ന ഹാ​ഷ്ടാ​ഗ് ട്വി​റ്റ​റി​ലെ ട്രെ​ൻ​ഡിം​ഗ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ധ​ന്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *