ഒഹിയോ സംസ്ഥാന് ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു.

 

കൊളംബസ്: ഒഹിയോ സംസ്ഥാന് ഗവണ്‍മെന്റിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു. മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്വമുണ്ടെന്നും എല്ലാത്തിനും നിങ്ങള്‍ കണക്കു പറയേണ്ടിവരുമെന്ന സന്ദേശവുമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളില്‍ കറുത്ത പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഭീഷണി സന്ദേശത്തോടൊപ്പം തന്നെ പശ്ചാത്തലത്തില്‍ പ്രത്യേക സംഗീതവുമുണ്ടെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ ഓഫീസ്, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്, കാസിനോ കണ്‍ട്രോളര്‍ കമ്മീഷന്‍, ആരോഗ്യ വിഭാഗം ആസ്ഥാന ഓഫീസ്, ഐ.ജി ഓഫീസ് എന്നിവയുടെ വെബ്‌സൈറ്റുകളോടൊപ്പം  നിരവധി ഔദ്യോഗിക വെബ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം നടന്നു വരുന്നതായും ഹാക്ക് ചെയ്ത വെബ് സൈറ്റുകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ഒഹിയോ ഭരണകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *