കാരാട്ടിനെ തള്ളി സിപിഎം ബംഗാള്‍ ഘടകം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ഘടകം പാർട്ടി പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നൽകി. യെച്ചൂരിയെപോലെ പരിചയ സന്പന്നനായ അംഗം രാജ്യസഭയിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നേരത്ത ജ്യോതിബസുവിന്‍റെ കാര്യത്തിൽ സംഭവിച്ച പിഴവ് പാർട്ടി ആവർത്തിക്കരുതെന്നും കത്തിൽ പറയുന്നു. ബംഗാൾ ഘടകത്തിന്‍റെ കത്ത് ജൂൺ 6,7 തീയതികളിൽ ചേരുന്ന പി ബി യോഗം ചർച്ച ചെയ്യും.

യെച്ചൂരിയെ സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട്. ആറ് രാജ്യസഭാ സീറ്റുകളാണ് ഇപ്പോൾ ഒഴിവുവരുന്നത്. ഇതിൽ അഞ്ചെണ്ണത്തിൽ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലിന് വിജയിക്കാനാവും. ഒരു സീറ്റിൽ കോൺഗ്രസിനോ ഇടതിനോ പരസ്‌പരം സഹായിച്ചാൽ വിജയിക്കാൻ കഴിയും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *