ഇന്ത്യയ്ക്ക് മേലെ പറക്കാന്‍ ശ്രമിച്ച്‌ ചൈനയുടെ ലോംഗ് മാര്‍ച്ച്‌-5 വൈ2 റോക്കറ്റ് കത്തി നിലം പതിച്ചു .

ഇന്ത്യയ്ക്ക് മേലെ പറക്കാന്‍ ശ്രമിച്ച്‌ ചൈന മൂക്കും കുത്തി താഴെ വീണു.

ചൈനയുടെ ലോംഗ് മാര്‍ച്ച്‌-5 വൈ2 റോക്കറ്റാണ് കത്തിച്ചാമ്ബലായി നിലം പതിച്ചത്.

ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സതേണ്‍ ഹയ്നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ഷിജിയാന്‍-18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.

വിക്ഷേപണ വാഹനത്തില്‍ അസ്വഭാവികമായതു സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നും ഇത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *