ലഡാക്ക്​ അതിര്‍ത്തിയില്‍ മൂന്നു ദിവസം മുൻപ്​ നടന്നതുപോലുള്ള സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

ന്യൂദല്‍ഹി: ലഡാക്ക്​ അതിര്‍ത്തിയില്‍ മൂന്നു ദിവസം മുൻപ്​ നടന്നതുപോലുള്ള സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈ വിഷയം സൈനിക കമാന്‍ഡര്‍ തലത്തില്‍ ചര്‍ച്ച ചെയ്​തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാര്‍ അറിയിച്ചു.

അതേ സമയം ലഡാക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ കല്ലേറാണോ അതല്ല, വടിപ്രയോഗമാണോ നടന്നതെന്നതു സംബന്ധിച്ച്‌​ അദ്ദേഹം മറുപടി പറഞ്ഞില്ല. അവിടെയുണ്ടായ സംഭവം അതിര്‍ത്തിയില്‍ നടക്കുന്നതുമായി ബന്ധപ്പെട്ടതല്ല. അതിര്‍ത്തി മേഖലകളില്‍ സമാധാനം നിലനില്‍ക്കുമ്പോഴെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടൂവെന്നും രവീഷ്​ കുമാര്‍ വ്യക്​തമാക്കി.

ദോക്​ലാം പ്രശ്​നത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പരിഹാരത്തിന്​ ചൈനയുമായി സംഭാഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അടുത്തമാസം ചൈനയില്‍ നടക്കുന്ന ബ്രിക്​സ്​ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെടുന്ന കാര്യം സ്​ഥിരീകരിച്ചിട്ടില്ല.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *