അതിർത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടർ വീണ്ടും ഇന്ത്യയിൽ

ചാമോലി: വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്ടർ വീണ്ടും ഇന്ത്യയിൽ പറന്നു. ഉത്തരാഖണ്ഡിലെ ചാമോലിയിലാണ് അതിർത്തി ലംഘിച്ച് വിമാനം പറന്നത്. ശനിയാഴ്ചയും പ്രദേശത്ത് ചൈനീസ് ഹെലികോപ്ടർ അതിർത്തി ലംഘച്ചിരുന്നു.

ഇരുരാജ്യങ്ങളുടെയും സംയുക്തമായി ശ്രമിച്ചാൽ മാത്രമേ അതിർത്തിയിൽ സമാധാനം നിലനിർത്താൻ സാധിക്കുകയുള്ളുവെന്നു ചൈനീസ് വിദേശകാര്യമന്ത്രലയം വക്താവ് ഹുവാ ഷുനിംഗ് പറഞ്ഞു.

ശനിയാഴ്ച ചാമോലിയിൽ അതിർത്തി ലംഘിച്ച ഹെലികോപ്ടർ അഞ്ചു മിനിട്ടു നേരം ഇന്ത്യൻ വ്യോമാതിർത്തിയിൽ വട്ടമിട്ട ശേഷമാണ് മടങ്ങി പോയത്. ചാമോലിയിലെ സിനോ-ഇന്ത്യൻ അതിർത്തിക്കു സമീപമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഹെലികോപ്ടർ കണ്ടതെന്നു പോലീസ് മേധാവി ത്രിപാദി ഭട്ട് അറിയിച്ചിരുന്നു. തുടർച്ചയായി പ്രദേശത്ത് ചൈനീസ് ഹെലികോപ്ടർ അതിർത്തി ലംഘിച്ച് പട്രോളിംഗ് നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *